പ്രതിദിന കണക്കിൽ രാജ്യത്ത് കോവിഡ് രോഗികൾ മുക്കാൽ ലക്ഷം കടന്നു ; 24 മണിക്കൂറിനിടെ 75,760 കൊവിഡ് കേസുകൾ; 1023 മരണവും ;
ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മുക്കാൽ ലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 75,760 പേർക്കാണ് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. 1023 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 60472 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം 295 പേരും തമിഴ്നാട്ടിൽ 118 പേരും ാെരു ദിവസത്തിനിടെ മരിച്ചു.
33,10,235 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,25,991 പേർ നിലവിൽ ചികിത്സയിലുണ്ട്. 25.23 ലക്ഷം പേർ രോഗമുക്തി നേടി.