KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 44,658 പേർക്ക് കോവിഡ് ; 496 മരണം ; 32,988 പേർ രോഗ മുക്തരായി

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ ആകെ റിപ്പോര്‍ട്ട് ചെയ്തത് 44,658 കോവിഡ് കേസുകള്‍. ഇതില്‍ 30,007ഉം കേരളത്തിലാണ്. കേരളം ഒഴികെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 14,651 കേസുകള്‍.

ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് മരണം 496 ആണ്. ഇതില്‍ 162ഉം കേരളത്തില്‍.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 32,988 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,18,21,428 ആയി. ആകെ രോഗികള്‍ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ 3,26,03,188 ആണ്.

നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളവര്‍- 3,44,899. കോവിഡ് മൂലം ഇതുവരെ 4,36,861 പേരാണ് മരിച്ചത്.

ഇന്നലെ വരെ 61,22,08,542 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലം അറിയിച്ചു. ഇന്നലെ മാത്രം 79,48,439 പേര്‍ വാക്‌സിനെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!