KSDLIVENEWS

Real news for everyone

വിസ്‌മയ കേസ്‌: ആളൂരിനെ വേണ്ടെന്ന്‌ കിരണ്‍കുമാര്‍, കേസ് ഒഴിയില്ലെന്ന്‌ ആളൂര്‍

SHARE THIS ON

കൊല്ലം: ബി.എ.എം.എസ്‌ വിദ്യാര്‍ഥിനി വിസ്‌മയയുടെ മരണത്തില്‍ ജയിലിലായ ഭര്‍ത്താവ് കിരണ്‍കുമാറിെന്‍റ ജാമ്യാപേക്ഷ പരിഗണിക്കവെ വ്യാഴാഴ്ച കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.

തു​ട​ര്‍​ന്ന്​ കൊ​ല്ലം സെ​ഷ​ന്‍​സ്‌ കോ​ട​തി ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്​ മാ​റ്റി​െ​വ​ച്ചു. ഒാ​ണ്‍​ലൈ​നാ​യി ന​ട​ന്ന വാ​ദം കേ​ള്‍​ക്ക​ലി​ല്‍ ബി.​എ. ആ​ളൂ​രി​നെ അ​ഭി​ഭാ​ഷ​ക​നാ​യി വേ​ണ്ടെ​ന്ന്​ കി​ര​ണ്‍ കു​മാ​ര്‍ നി​ല​പാ​ടെ​ടു​ത്ത​താ​ണ്​ ​അ​പ്ര​തീ​ക്ഷി​ത രം​ഗ​ങ്ങ​ള്‍​ക്ക്​ വ​ഴി​വെ​ച്ച​ത്. പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​താ​പ​ച​ന്ദ്ര​ന്‍ ഹാ​ജ​രാ​കു​ക​യും ബി.​എ. ആ​ളൂ​രി​നെ അ​ഭി​ഭാ​ഷ​ക സ്ഥാ​ന​ത്തു​നി​ന്ന്​ പ്ര​തി ഒ​ഴി​വാ​ക്കി​യ​താ​യി കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

ഇ​തു​സം​ബ​ന്ധി​ച്ച്‌ ശാ​സ്‌​താം​കോ​ട്ട കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന്​ അ​റി​യി​ച്ച പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ പു​തി​യ വ​ക്കാ​ല​ത്ത്‌ സ​മ​ര്‍​പ്പി​ച്ചു. എ​ന്നാ​ല്‍, ബി.​എ. ആ​ളൂ​രും കി​ര​ണി​നു​വേ​ണ്ടി ഒാ​ണ്‍​ലൈ​നി​ല്‍ ഹാ​ജ​രാ​യി. പ്ര​തി വേ​ണ്ടെ​ന്ന്​ പ​റ​ഞ്ഞാ​ലും താ​ന്‍ പി​ന്മാ​റി​ല്ലെ​ന്ന്‌ ആ​ളൂ​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. തു​ട​ര്‍​ന്ന്‌ ജി​ല്ല സെ​ഷ​ന്‍​സ്‌ ജ​ഡ്‌​ജി ജ​യ​കു​മാ​ര്‍ ജാ​മ്യാ​പേ​ക്ഷ 31ന്‌ ​വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!