KSDLIVENEWS

Real news for everyone

കോഴിക്കോട് സ്വദേശിയായ യുവാവ് റാസൽഖൈമയിൽ ട്രക്ക് മറിഞ്ഞ് മരിച്ചു

SHARE THIS ON

റാസൽഖൈമ (യു.എ.ഇ): റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി അഗ്രൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ അതുൽ (27) ആണ് മരിച്ചത്. തിങ്കളാഴ്ച റാസൽഖൈമ സ്‌റ്റീവൻ റോക്കിലായിരുന്നു അപകടം.

അതുൽ ഓടിച്ചിരുന്ന ട്രക്കാണ് അപകടത്തിൽ പെട്ടത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അപകടമുണ്ടായത്.

ശശികുമാർ-അജിത ദമ്പതികളുടെ മകനായ അതുൽ അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ ജോലി ചെയ്യുകയാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: അബിൻ, വിഷ്ണു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!