KSDLIVENEWS

Real news for everyone

സംവരണം ഔദാര്യമല്ല; പിഡിപി കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി

SHARE THIS ON

കാസറഗോഡ്: ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിഡിപി കാസർഗോഡ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ പ്രതിഷേധമിരമ്പി
‘സംവരണം ഔദാര്യമല്ല, കീഴാള വർഗ്ഗത്തിന്റെ അവകാശമാണ്’ എന്ന മുദ്രാവാക്യ വിളിയുമായി പിഡിപി നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും മാർച്ചിൽ അണി നിരന്നു
വിദ്യാനഗർ ബിസി റോഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കലക്ടറേറ്റിനു മുന്നിൽ നടന്ന മാർച്ചോടെ കൂടി സമാപിക്കുകയായിരുന്നു. രാജ്യത്ത് സാമൂഹിക നീതി ഉറപ്പുവരുത്താൻ ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കണമെന്നത് പിഡിപിയുടെ പ്രഖ്യാപിത മുദ്രാവാക്യമാണ്,രാജ്യത്ത് ജനസംഖ്യാനുപാതിക സംവരണം എന്ന മുദ്രാവാക്യം ആദ്യമായി അവതരിപ്പിച്ചതും അതിനുവേണ്ടി വിശ്രമമില്ലാതെ പോരാട്ടം നടത്തിയതും പിഡിപിയും അബ്ദുൽ നാസർ മഅ്ദനിയും ആണെന്നും ഇന്ന് ഈ മുദ്രാവാക്യത്തിന് കൂടുതൽ പ്രസക്തിയുണ്ട് എന്നും മാർച്ച് ഉദ്ഘാടനം ചെയ്ത പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് എം ബഷീർ പറഞ്ഞു

മുസ്ലിംകൾ അനർഹമായി പലതും തട്ടിയെടുക്കുന്നു എന്ന വിദ്വേഷ പ്രചരണം പല സമുദായിക നേതൃത്വങ്ങളുടെയും പേരിൽ ചിലരുടെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്
ഇത്തരം കുപ്രചരണങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ പ്രതിഷേധം
കേരളത്തിലെ ഈഴവ ജനവിഭാഗത്തിന് ജനസംഖ്യാനുപാതികമായി രണ്ട് ശതമാനത്തിൽ അധികം ഉദ്യോഗ പ്രാതിനിധ്യം കുറവ് നിൽക്കുകയും മുന്നോക്ക നായർ വിഭാഗത്തിന് 30% അധികം പ്രാതിനിധ്യം ലഭിക്കുകയും ചെയ്തിട്ടും 96% പ്രാതിനിധ്യ കുറവുള്ള മുസ്ലിമീങ്ങൾ എല്ലാം തട്ടിയെടുത്തു എന്നാണ് ചിലരുടെ ബാലിശമായ വാദങ്ങൾ
ഇത്തരം പ്രചരണങ്ങൾനടക്കുന്നത് അർഹമായത് അർഹതയുള്ളവർക്ക് ലഭിക്കാതിരിക്കാനുള്ള ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ജില്ലാ സെക്രട്ടറി ആബിദ് മഞ്ഞംപാറയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കലക്ടർക്ക് നിവേദനം കൈമാറി
പിഡിപി കാസർഗോഡ് ജില്ലാ ഉപാധ്യക്ഷൻ ഷാഫി ഹാജി അടൂർ അധ്യക്ഷത വഹിച്ചു സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങൾ, മുനീർ പള്ളപ്പാടി എന്നിവർ സംസാരിച്ചു, കെപി മുഹമ്മദ്‌ ഉപ്പള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
എം എ കളത്തൂർ സ്വാഗതം പറഞ്ഞു
മാർചിന് ജില്ലാ മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!