പെരിയ പുല്ലൂരിലെ പ്രവാസിയുടെ വീട്ടിലെ കവർച്ചശ്രമം: അന്വേഷണം ഊർജിതമാക്കി പോലീസ്; ദേശീയപാത കേന്ദ്രീകരിച്ചുള്ള കവർച്ചസംഘമെന്ന് സൂചന

പുല്ലൂർ: പുല്ലൂരിലെ പ്രവാസി പി.പദ്‌മനാഭന്റെ വീട്ടിലെ കവർച്ചശ്രമത്തിൽ മോഷ്ടാക്കളെപ്പറ്റിയുള്ള സൂചനകൾ പോലീസിന് ലഭിച്ചു. ഒരിടവേളയ്ക്കുശേഷം ദേശീയപാത കേന്ദ്രീകരിച്ചുള്ള പ്രൊഫഷണൽ കവർച്ചസംഘം ഇറങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ചൊവ്വാഴ്ച രാവിലെ അമ്പലത്തറ ഇൻസ്പെക്ടർ കെ.പി.ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാസർകോട്ടുനിന്ന് ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കവർച്ചക്കാർ തിരച്ചിൽ നടത്തിയ ഷെൽഫിൽ നിന്ന് വ്യക്തമായ വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്.