KSDLIVENEWS

Real news for everyone

470 ഓളം തിമിംഗലങ്ങൾ ചത്തൊടിഞ്ഞു : അന്യേഷണത്തിന് ഉത്തരവിട്ട് ഓസ്ട്രേലിയ

SHARE THIS ON

സിഡ്നി: ആസ്‌ട്രേലിയന്‍ ദ്വീപ് സംസ്ഥാനമായ ടാസ്‌മാനിയയുടെ പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് 470 ഓളം പൈലറ്റ് തിമിംഗലങ്ങള്‍ ചത്ത നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

തിമിംഗലങ്ങളെ കുഴിച്ചുമൂടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കടലില്‍ എണ്ണ ചോര്‍ന്നത് കാരണമാവാം ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം.

ടാസ്‌മാനിയന്‍ മക്യുവറി തുറമുഖത്തിന് സമീപമാണ് സംഭവം.

കരയിലേക്ക് ഒരുമിച്ചെത്തിയ 130 ഓളം തിമിംഗലങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ഇന്നുവരെയുണ്ടായിട്ടില്ലാത്ത സംഭവമാണിതെന്ന് പ്രകൃതി സംരക്ഷണ സംഘടനകള്‍ പറയുന്നു. അമ്ബതോളം എണ്ണം അടങ്ങുന്ന കൂട്ടമായാണ് ഇവ കരയ്ക്കടിയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍ വെള്ളത്തിലുണ്ടായ മാറ്റം കാരണമാണ് ഇവ കരയ്ക്കടിയുന്നതെന്ന് ആസ്‌ട്രേലിയന്‍ കാലാവസ്ഥ സമുദ്ര വിഭാഗം മേധാവികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!