വിജയ് പി നായരെ കരി ഓയിൽ ഒഴിച്ച് ആക്രമിച്ചു : ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ പോലീസ് ജാമ്യമില്ല വകുപ്പ് ചേർത്ത് കേസെടുത്തു

തിരുവനന്തപുരം: നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ പോലീസ് കേസെടുത്തു. സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിച്ച യുട്യൂബര്‍ വിജയ്. പി. നായരുടെ പരാതിയിലാണ് കേസ്. ഭാഗ്യലക്ഷ്മിയും കൂട്ടരും വീട് കയറി ആക്രമിച്ചെന്നും ലാപ്ടോപ്പ് അടക്കമുള്ളവ അപഹരിച്ചു എന്നുമാണ് പരാതി. തമ്ബാനൂര്‍ പൊലീസാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിജയ് പി നായരെ ഇവര്‍ കയ്യേറ്റം ചെയ്യുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാചര്യത്തിലാണ് പ്രതിഷേധിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.സ്റ്റാച്യുവില്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ വിജയ്. പി. നായര്‍ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു ആക്രമണം. ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയില്‍ വിജയ് പി നായര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീകളോട് അപമര്യാദയയായി പെരുമാറി എന്നതാണ് കേസ്.

