KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് സദ്ദാം മുക്കിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം വൈറ്റ്ഗാർഡ് അംഗങ്ങൾ സംസ്കരിച്ചു

SHARE THIS ON

കാഞ്ഞങ്ങാട് പുഞ്ചാവി സദ്ദാം മുക്കിൽ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പോലും ബന്ധുക്കൾ ഇല്ലാതിരുന്ന ഘട്ടത്തിൽ സഹായവുമായി വൈറ്റ് ഗാർഡ് വളണ്ടിയർമാർ രംഗത്ത് വന്നു. കഴിഞ്ഞ ദിവസം അന്തരിച്ച വയോധികയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാൻ ബന്ധുക്കൾക്ക് എല്ലാവർക്കും കോവിഡ് പോസിറ്റീവ് ആയതിനാൽ സാധിച്ചിരുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് വൈറ്റ് ഗാർഡ് അംഗങ്ങളുടെ സേവനപ്രവർത്തനങ്ങൾ അവർക്ക് തുണയായത്. വൈറ്റ് ഗാർഡ് സംസ്ഥാന വൈസ് ക്യാപ്റ്റൻ ബദ്റുദ്ദീൻ വടകര മുക്കിന്റേയും സഹപ്രവർത്തകരായ അബൂബക്കർ കാസർഗോഡ് മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഗഫൂർ ബെവിഞ്ചയുടെയും ചെങ്കള പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കിദാസ് ബേവിഞ്ച, റമീസ് ആറങ്ങാടി, ഷെഫീഖ് ബല്ലാകടപ്പുറം തുടങ്ങിയവരുടെ ആത്മാർത്ഥമായ ഇടപെടലാണ് ഈ കുടുംബത്തിന് ആശ്വാസമായത്. മതാചാരപ്രകാരം കോവിഡ് മാനദണ്ഡമനുസരിച്ച് അന്ത്യകർമ്മങ്ങൾ നടത്തി മാതൃകയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!