പുസ്തക പുനരുപയോഗവും
വായനാ വ്യാപനത്തിന് പ്രോത്സാഹനവുമായി
കെ എം സി സി

ദുബായ് ലോക പുസ്തക തലസ്ഥാനമായ ഷാർജയിൽ നടന്നുവരുന്ന പുസ്തക ശേഖരത്തിലേക്ക് പുസ്തകങ്ങൾ സമ്മാനിക്കാനൊരുങ്ങി ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി
ഉപയോഗം കഴിഞ്ഞതോ ഉപയോഗമില്ലാതെ കെട്ടിക്കിടക്കുന്നതോ ആയ പുസ്തകങ്ങളാണ് ശേഖരിക്കുന്നത്.
ഷാർജ ഡിസ്ട്രിക്ട വില്ലേജ് അഫയേഴ്സും ഷാർജ ബീഅയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഴയ പുസ്തകങ്ങളുടെ പുനരുപയോഗവും പ്രചരണവുമാണ് ലക്ഷ്യം.
ഉപയോഗിച്ച് കഴിഞ്ഞ പുസ്തകങ്ങൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുത്തുന്നതാണ് പദ്ധതി.
വായന വ്യാപനത്തിന് സഹായകമാകുന്നതും പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ ഈ സംരംഭത്തിലേക്ക് തങ്ങളുടെ ഉപയോഗം കഴിഞ്ഞ് കിടക്കുന്ന പുസ്തകങ്ങൾ നൽകാൻ താൽപര്യമുള്ളവർ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണെന്നു ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അറിയിച്ചു
സ്കൂൾ പുസ്തകം മുതൽ ഉപയോഗം കഴിഞ്ഞ ഏതു തരം പുസ്തകങ്ങളും നൽകവുന്നതാണ്
2019 ഷാർജയെ ലോക പുസ്തക തലസ്ഥാനമായി തെരുഞ്ഞെടുത്തദിന്റെ ഭാഗമായാണ് ഷാർജ ഡിസ്ട്രിക്ട വില്ലേജ് അഫയേഴ്സും ഷാർജ ബീഅയും ചേർന്ന് ഇ പദ്ധതി ആവിഷ്കരിച്ചത്
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ഓൺലൈൻ യോഗം
ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു
പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ ജില്ലാ ഭാരവാഹികളായ അഡ്വ.ഇബ്രാഹിം ഖലീൽ, മഹമൂദ് ഹാജി പൈവളിക, സീ എച് നൂറുദീൻ കാഞ്ഞങ്ങാട് , അബ്ദുൽ റഹ്മാൻ ബീച്ചാരക്കടവ് റഷീദ് ഹാജി കല്ലിങ്കാൽ, സലിം ചേരങ്കൈ, യൂസഫ് മുക്കൂട്, ഇ ബീ അഹമ്മദ് ചെടയ്ക്കാൽ, അബ്ബാസ് കെ പീ കളനാട് ഫൈസൽ മുഹ്സിൻ തളങ്കര, ഹസൈനാർ ബീജന്തടുക്ക,അഷ്റഫ് പാവൂർ, സലാം തട്ടാഞ്ചേരി, മുഹമ്മദ് കുഞ്ഞി എം സീ, ശരീഫ് പൈക്ക ഹാഷിം പടിഞ്ഞാർ , തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ജില്ലാ ട്രഷറർ ഹനീഫ് ടീ ആർ മേൽപറമ്പ്, നന്ദി പറഞ്ഞു.

