KSDLIVENEWS

Real news for everyone

ഐപിഎല്‍ 2021: സഞ്ജുവിനും സംഘത്തിനും നിര്‍ണായകം; ഇന്ന് രാജസ്ഥാന്‍-ഹൈദരാബാദ് പോരാട്ടം

SHARE THIS ON

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിന് നിര്‍ണായക പോരാട്ടം. ഇന്ന് വൈകിട്ട് 7.30ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. നെറ്റ് റണ്‍റേറ്റ് നെഗറ്റീവായതിനാല്‍ മികച്ച മാര്‍ജിനിലെ ജയം അനിവാര്യമാണ് റോയല്‍സിന്.

ഒമ്ബത് കളിയില്‍ എട്ട് തോല്‍വിയുമായി പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഹൈദരാബാദിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല.

ഒമ്ബത് കളികളില്‍ നിന്ന് സഞ്ജു 351 റണ്‍സ് നേടി. ഇംഗ്ലീഷ് താരങ്ങളുടെ പിന്മാറ്റത്തിനുപിന്നാലെ, പകരക്കാരനായി എത്തിയവര്‍ക്കും പരുക്കേറ്റതോടെ ബാറ്റിംഗിലെ പ്രഹരശേഷി രാജസ്ഥാന് കുറഞ്ഞു. യുവ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരും സ്പിന്നര്‍മാരും കാര്യമായ ചലനം ഉണ്ടാക്കുന്നില്ല.

ഒമ്ബത് മത്സരങ്ങളില്‍ എട്ട് പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. ഇന്ന് ജയിച്ചാല്‍ പത്ത് പോയിന്റോടെ രാജസ്ഥാന് നാലാം സ്ഥാനത്തെത്താം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!