KSDLIVENEWS

Real news for everyone

എക്സ്പോ 2020; ഒരു ദിവസത്തെ നിരക്കില്‍ ഒരു മാസത്തേക്കുള്ള ടിക്കറ്റ് സ്വന്തമാക്കാന്‍ അവസരം

SHARE THIS ON

ദുബൈ: ഒക്ടോബര്‍ ഒന്നു മുതല്‍ ദുബൈയില്‍ ആരംഭിക്കുന്ന എക്സ്പോ 2020നായി  (Expo 2020) കാത്തിരിക്കുന്നവര്‍ക്ക് ഒരു  സുവര്‍ണാവസരം. ഒരു ദിവസത്തെ സന്ദര്‍ശന നിരക്കില്‍ ഒരു മാസത്തേക്കുള്ള പാസ് ഇപ്പോള്‍ സ്വന്തമാക്കാം. ഒക്ടോബര്‍ പാസ് (October Pass) എന്ന് പേരിട്ടിരിക്കുന്ന ഈ എന്‍ട്രി ടിക്കറ്റിലൂടെ 31 ദിവസം എക്സ്പോ വേദി സന്ദര്‍ശിക്കാനാവും. 95 ദിര്‍ഹമാണ് നിരക്ക്.

ഒക്ടോബര്‍ 15 വരെ മാത്രമേ ഈ പ്രത്യേക ആനുകൂല്യം ലഭിക്കുകയുള്ളൂ. പവലിയനുകള്‍ സന്ദര്‍ശിക്കാനായി 10 സ്‍മാര്‍ട്ട് ക്യൂ ബുക്കിങുകളും ഈ പ്രത്യേക പാസില്‍ ഫ്രീയായി ലഭിക്കും. ഇതിലൂടെ ഓരോ പവലിയന് മുന്നിലുമുള്ള കാത്തിരിപ്പ് ഒഴിവാക്കാനാവുമെന്ന് എക്സ്പോ വെബ്‍സൈറ്റ് വ്യക്തമാക്കുന്നു. 192 രാജ്യങ്ങളുടെ പവലിയനുകളും പ്രതിദിനം 60 ലൈവ് ഇവന്റുകളും ഇരൂനൂറിലധികം ഭക്ഷണ ഔട്ട്‍ലെറ്റുകളുമാണ് എക്സ്പോ നഗരിയില്‍ ഒരുങ്ങുന്നത്. ദുബൈ എക്സ്പോ 2020ന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ ലഭ്യമാണ്.

സിംഗിള്‍ എന്‍ട്രി ടിക്കറ്റിന് 95 ദിര്‍ഹമാണ് സാധാരണ നിരക്ക്. ആറ് മാസത്തേക്കുള്ള പാസിന് 495 ദിര്‍ഹവും 30 ദിവസത്തേക്കുള്ള പാസിന് 195 ദിര്‍ഹവുമാണ് നിരക്ക്. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും  ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ പ്രവേശനം ലഭിക്കും. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സഹായിക്ക് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!