സൗദി ലക്ഷ്യം വെച്ച് ഹൂതി ഡ്രോൺ ആക്രമണം; ബഹ്റൈന്റെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

റിയാദ്: യമനില്‍ നിന്നും ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ബഹ്റൈൻ സൈനികര്‍ കൊല്ലപ്പെട്ടു. സൗദിയിലെ അസീര്‍ പ്രവിശ്യയോട് ചേര്‍ന്നാണ് ഡ്രോണ്‍ ആക്രമണം നടന്നത്.
ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് സഖ്യസേന പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ആക്രമണം.
ഇന്നലെ രാത്രിയാണ് ഡ്രോണ്‍ ആക്രമണം തുടങ്ങിയത്. സൗദിയിലെ അസീര്‍ പ്രവിശ്യയോട് ചേര്‍ന്നുള്ള സൗദി സൈനിക ക്യാമ്ബിനടുത്തായിരുന്നു ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടതായി സഖ്യസേന അറിയിച്ചത്.
യമനില്‍ യുദ്ധം അവസാനിപ്പിക്കാൻ സൗദി യുഎൻ ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി യമനില്‍ ദീര്‍ഘകാലമായി വെടിനിര്‍ത്തല്‍ തുടരുന്നുണ്ട്. ഹൂതികളുടെ സംഘവും യുദ്ധത്തിന് ശേഷം ആദ്യമായി കഴിഞ്ഞ ദിവസം റിയാദിലെത്തി ചര്‍ച്ചയില്‍ ഭാഗമായി. വെടിനിര്‍ത്തല്‍ തുടരാനും യുദ്ധം അവസാനിപ്പിക്കാനുമാണ് നീക്കം. ഇതിനിടയിലാണ് ആക്രമണം. ഇത് സമാധാന ശ്രമങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

