KSDLIVENEWS

Real news for everyone

ചട്ടം ലംഘിച്ച് ഓപ്പറേഷൻ തിയറ്ററിൽ ഓണാഘോഷം; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ

SHARE THIS ON

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ ചട്ടം ലംഘിച്ച് ഓണാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗമാണ് ഓണാഘോഷം സംഘടിപ്പിച്ചത്. മെഡിക്കൽ കോളജ് കാത്ത് ലാബിൽ ഉച്ചയ്ക്ക് തുടങ്ങിയ ഓണാഘോഷ പരിപാടികൾ ഇപ്പോഴും തുടരുകയാണ്.

തിയറ്റർ യൂണിഫോമിൽ കാർഡിയോളജി വിഭാഗം മേധാവി ഉൾപ്പെടെ ഓണസദ്യ കഴിക്കുന്ന ചിത്രങ്ങൾ 24 ന് ലഭിച്ചു. കാത്ത് ലാബിനുള്ളിൽ നടക്കുന്ന കലാപരിപാടികളുടെ ദൃശ്യങ്ങളും പുറത്തുവന്നു. ഓപ്പറേഷൻ തിയേറ്ററിൽ ഓണാഘോഷം നടത്തിയ സംഭവം നേരത്തെയും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!