KSDLIVENEWS

Real news for everyone

കുമ്പള ദേശീയപാതയിൽ ടാങ്കർ ലോറി തോന്നിയപോലെ ഓടി: ദൃശ്യം ക്യാമറയിൽ പതിഞ്ഞതിനു പിന്നാലെ ഡ്രൈവറെ അറസ്റ്റ് ചെയ്തു; ലൈസൻസ് റദ്ദ് ചെയ്യാൻ ശുപാർശ

SHARE THIS ON

കുമ്പള: മദ്യലഹരിയിൽ ദേശീയപാതയിലൂടെ ടാങ്കർ ലോറി ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി.
തമിഴ് നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മമണ്യ(48)നെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച 9 മണിയോടെയാണ് കുമ്പള ദേശീയപാതയിലൂടെ ലോറി നിയന്ത്രണം വിട്ടപോലെ ഓടിയത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. മദ്യലഹരിയിൽ ലോറി നീങ്ങുന്നത് ദേശീയപാതാ വിഭാഗത്തിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതേ തുടർന്ന് അധികൃതർ ലോറിയെ പിന്തുടർന്നു. കുമ്പള ദേവീ നഗറിൽ എത്തിയതോടെ വാഹനം കുറുകെയിട്ട് ലോറി തടഞ്ഞു. ലോറി നിർത്തിയ ശേഷം ഡ്രൈവർ അകത്തെ കാബിനിൽ കയറി ഉറങ്ങാൻ തുടങ്ങി. ദേശീയപാതാ അധികൃതരുടെ വിവരത്തെ തുടർന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി. നടുറോഡിൽ നിർത്തിയിട്ടിരുന്ന ലോറി അരികിലൊതുക്കിയിട്ടു. എസ് ഐ കെ ശ്രീജേഷ് മദ്യപിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ലോറി പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ശുപാർശ ചെയ്യുമെന്ന് സിഐ പികെ ജിജീഷ് അറിയിച്ചു.

error: Content is protected !!