KSDLIVENEWS

Real news for everyone

പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ്:
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് 5.46 കോടി രൂപ അനുവദിച്ചു; എ.കെ.എം അഷ്റഫ് എം.എൽ.എ

SHARE THIS ON




ഉപ്പള: പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മൂന്ന് ആര്യോഗ്യ കേന്രങ്ങൾക്ക് പുതിയ  കെട്ടിടം നിർമ്മിക്കുന്നതിന് 5.46 കോടി രൂപ യുടെ അനുമതി ലഭിച്ചതായി എ കെ എം അഷ്റഫ് എം എൽ എ അറിയിച്ചു.
കുമ്പള ഗവ.ആശുപത്രിയ്ക്ക് 4.36 കോടി രൂപയും ആരിക്കാടി കുടുംബക്ഷേമ കേന്ദ്രം , പൈവളിഗെ കുടുംബക്ഷേമ ഉപ കേന്ദ്രം എന്നിവയ്ക്ക് 55 ലക്ഷം വീതമാണ് അനുവദിച്ചിട്ടുള്ളത്. ടെണ്ടർ
നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ധേശം നൽകിയതായി എം എൽ എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!