KSDLIVENEWS

Real news for everyone

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു ; എം.സി ഖമറുദ്ദീനെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും

SHARE THIS ON

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ഫാഷൻ ഗോൾഡ് ജ്വല്ലറി എം ഡി ടി കെ പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പൂക്കോയ തങ്ങളെ ചോദ്യം ചെയ്തത്. തെളിവുകൾ കിട്ടിയെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.

എം സി കമറുദ്ദീൻ എം എൽ എ യെ അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. കൂടുതൽ തെളിവുകൾ കിട്ടിയ ശേഷമായിരിക്കും അറസ്റ്റ് ൾപ്പെടെയുള്ള നടപടികളെന്നും അന്വേഷണ സംഘം പറയുന്നു. ജ്വല്ലറിയുടെ മറ്റ് ഡയറക്ടർമാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കമറുദ്ദീനൊപ്പം 87 വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് ടി കെ പൂക്കോയ തങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!