കടവിൽനിന്ന് മണലെടുപ്പ് ; 50 ലോഡ് മണൽ പുഴയിൽ തള്ളി ;
കടവിലേക്ക് അനധികൃതമായി നിർമിച്ച റോഡും കിടങ്ങുണ്ടാക്കി അടച്ചു


കുമ്പള: മൊഗ്രാൽ അനധികൃത കടവിൽ കൂട്ടിയിട്ട 50 ലോഡ് മണൽ പുഴയിലേക്ക് തള്ളി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കുമ്പള ഇൻസ്‌പെക്ടർ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അനധികൃത കടവിൽ കൂട്ടിയിട്ട മണൽ കണ്ടെത്തിയത്.ഉടൻ മണ്ണുമാന്തിയന്ത്രം എത്തിച്ച് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. കടവിലേക്ക് അനധികൃതമായി നിർമിച്ച റോഡ് കിടങ്ങുണ്ടാക്കി അടച്ചു.
കുമ്പളയുടെ വിവിധ ഭാഗങ്ങളിലെ അനധികൃത കടവുകളിലൂടെ രാത്രി ലോഡുകണക്കിന് മണലെടുക്കുന്നതായി പരാതി വ്യാപകമായിരുന്നു.
ഇതിനെതിരേ നാട്ടുകാർ സംഘടിച്ച് രംഗത്ത് വരികയാണ്. പുഴ കടലുമായി ചേരുന്ന ഭാഗങ്ങളിലാണ് വ്യാപകമായി മണലെടുക്കുന്നത്. കടൽഭിത്തിയിടിച്ചുള്ള മണലെടുപ്പുമൂലം കടൽ കയറുന്നതും കിണറ്റിൽ ഉപ്പുവെള്ളം നിറയുന്നതും വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്.

