KSDLIVENEWS

Real news for everyone

മിഠായിയെ ചൊല്ലി സഹോദരനുമായി തർക്കം , 12 കാരൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

SHARE THIS ON

വയനാട്: മിഠായി നല്‍കിയില്ലെന്ന പേരില്‍ സഹോദരനുമായി വഴക്കിട്ട 12 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരന്‍ രാധ ദമ്ബതികളുടെ മകന്‍ ശ്രീനന്ദു(12) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി അഞ്ചരയോടെ കോളനിക്ക് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മിഠായി പങ്കുവെക്കുന്നതിനെ ചൊല്ലി സഹോദരനുമായി തര്‍ക്കിച്ചിരുന്നതായി കുടുംബം പറയുന്നു.

ഉടനെ തന്നെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!