KSDLIVENEWS

Real news for everyone

ബ്രൂണൈ സുൽത്താന്റെ മകൻ ഹാജി അബ്ദുൾ അസീം അന്തരിച്ചു

SHARE THIS ON

ബന്ദര്‍ സെരി ബെഗവാന്‍: ബ്രൂണെ സുല്‍ത്താന്റെ മകന്‍ ഹാജി അബ്ദുള്‍ അസീം അന്തരിച്ചു. കബറടക്കം ശനിയാഴ്ചതന്നെ കൊട്ടാരത്തിനുള്ളില്‍ നടന്നു.

സുല്‍ത്താന്റെ രണ്ടാമത്തെ ഭാര്യയിലെ ആദ്യത്തെ മകനായ മുപ്പത്തിയെട്ടുകാരനായ ഹാജി അബ്ദുള്‍ അസീമാണ് ശനിയാഴ്ച മരിച്ചത്.
രാജകുമാരനെ ചികിത്സിച്ചിരുന്ന ആശുപത്രിയിലെ ജീവനക്കാര്‍ പോലും മരണവിവരം അറിഞ്ഞിരുന്നില്ല.

പ്രമുഖ സിനിമാ നിര്‍മാതാവ് തലശേരി സ്വദേശി ലിബര്‍ട്ടി ബഷീറുമായി അടുത്ത സൗഹൃദമാണ് ബ്രൂണെ സുല്‍ത്താനും കുടുംബത്തിനുമുള്ളത്. ബ്രൂണെയില്‍ തിയേറ്റര്‍ കോംപ്ലക്‌സ് തുടങ്ങുന്നതിനായി സുല്‍ത്താന്റെ ക്ഷണപ്രകാരം ലിബര്‍ട്ടി ബഷീര്‍ ബ്രൂണെ സന്ദര്‍ശിക്കുകയും പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!