KSDLIVENEWS

Real news for everyone

യുഎഇ അറസ്റ്റ് ചെയ്ത റബിൻസിനെ കൊച്ചിയിൽ എത്തിച്ചു .

SHARE THIS ON

കൊച്ചി: യുഎഇ പൊലീസ് അറസ്റ്റ് ചെയ്ത സ്വര്‍ണക്കടത്ത് കേസിലെ പ്രതി മൂവാറ്റുപുഴ സ്വദേശി റബിന്‍സിനെ കൊച്ചിയിലെത്തിച്ചു. വൈകിട്ട് 4.20ന് നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയ ഇയാളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. റബിന്‍സിനെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. ഇതിനിടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കാരണത്തില്‍ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദിനെയും യുഎഇ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഉള്‍പ്പെടെ വിദേശത്തുള്ള ആറു പ്രതികള്‍ക്കെതിരെ കസ്റ്റംസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു. ഇതിന്റെ തുടര്‍ നടപടിയായാണ് റബിന്‍സിനെ ഇപ്പോള്‍ ഇന്ത്യയ്ക്കു കൈമാറിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് എല്ലാ സഹായവും യുഎഇ വാഗ്ദാനം ചെയ്തിരുന്നു. ഫൈസല്‍ ഫരീദിനെയും റബ്ബിന്‍സിനെയും യുഎഇ അറസ്റ്റ് ചെയ്തതായി എന്‍ഐഎ അന്വേഷണ സംഘം നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!