KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് കേസുകൾ 4.37 കോടിക്ക് മുകളിൽ

SHARE THIS ON

ന്യൂയോര്‍ക്ക് | കൊവിഡ് 19 മഹാമാരി മൂലം ലോകത്ത് ഇതിനകം 1,164,227 പേര്‍ മരണപ്പെട്ടതായി കണക്കുകള്‍. അമേരിക്ക, ഇന്ത്യ, ബ്ര്‌സീല്‍ എന്നീ രാജ്യങ്ങളിലോണ് മരണങ്ങളില്‍ ഏറിയ പങ്കും. ലോകത്തെ 4.37 കോടി ജനങ്ങള്‍ ഇതിനകം വൈറസിന്റെ പിടിയില്‍പ്പെട്ടു. കൃത്യമായി പറഞ്ഞാല്‍ 43,769,527 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 32,162,087 പേര്‍ രോഗമുക്തി നേടി. നിലവില്‍ 10,443,213 പേര്‍ക്കാണ് രോഗബാധയുള്ളത്. ഇതില്‍ 78,877 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

കഴിഞ്ഞ 24 മണികക്കൂറിനിടെ ആഗോള വ്യാപകമായി 410,443 പേര്‍ക്ക് വൈറസ് ബാധിക്കുകയും 5,101 പേര്‍ മരണമടയുകയും ചെയ്്തു.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മാത്രം 9,962,017 പേര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!