പോസ്റ്റ് കോവിഡ് ക്ലിനിക് ബുധനാഴ്ച ജനറൽ ആശുപത്രിയിൽ പ്രവര്‍ത്തനമാരംഭിക്കും.

കാസര്‍കോട്: ഗുരുതരാവസ്ഥയിലായി ആശുപത്രിയില്‍ ചികിത്സ തേടി കോവിഡ് രോഗം ഭേദമായ രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള തുടര്‍ചികിത്സ നല്‍കുന്നതിനായി, കാസര്‍കോട് ജില്ലയിലാദ്യത്തേതും സംസ്ഥാനത്ത് രണ്ടാമത്തേതുമായ പോസ്റ്റ് കോവിഡ് ക്ലിനിക് ബുധനാഴ്ച ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കും.
രാവിലെ 10 മുതല്‍ ഉച്ചക്ക് 12:30 വരെ തിങ്കള്‍, ബുധന്‍, വെള്ളി തുടങ്ങിയ ദിവസങ്ങളില്‍ലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ജില്ലയിലെ ഇത്തരം ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനായി തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് പറഞ്ഞു.

