KSDLIVENEWS

Real news for everyone

അസമില്‍ മദ്രസകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഡല്‍ഹിയില്‍ മുസ്​ലിംലീഗ്​ പ്രതിഷേധം

SHARE THIS ON

ന്യൂഡല്‍ഹി: അസമിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്രസകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ ഡല്‍ഹിയില്‍ മുസ്​ലിം ലീഗ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജന്ദര്‍മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ അസമിലെ മുസ്​ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തുതായി യൂത്ത്​ ലീഗ്​ ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ അറിയിച്ചു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 700 മദ്രസകളിലായി 35000 കുട്ടികള്‍ മത – ആധുനിക വിദ്യാഭ്യാസം ഒന്നിച്ച്‌ നേടുന്നുണ്ട്.. പൊതു ,സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണവും നന്നെ കുറവാണ്.. പറഞ്ഞു വന്നത് ഈ മദ്രസകള്‍ അടച്ചുപൂട്ടരുത് എന്ന് മാത്രമല്ല, കൂടുതല്‍ മുസ്ലിം കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്ന മൗലികാവകാശം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള തീരുമാനമാണ് ഒരു സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്..

ആകെ ജനസംഖ്യയുടെ 34 ശതമാനം വരുന്ന ഒരു ജനതയുടെ പുരോഗതി ആ സംസ്ഥാനത്തിന്‍്റെ പുരോഗതി തന്നെയാണ്.. പക്ഷേ എന്‍ ആര്‍ സി യുടെ മറവില്‍ സ്വന്തം ജനതയെ തടവിലിടാന്‍ ജയിലു പണിയാന്‍ കോടികള്‍ നശിപ്പിക്കുന്ന ആസാമിലെ ബി ജെ പി സര്‍ക്കാറില്‍ നിന്ന് അത് പ്രതീക്ഷിക്കാനാവില്ല.. എല്‍ ആര്‍ സി യില്‍ സര്‍ബാനന്ദ സോനേവാള്‍ സര്‍ക്കാറിനെ നയിക്കുന്ന വര്‍ഗീയ വെറി തന്നെയാണ് മദ്രസാ വിഷയത്തിലും ഉള്ളത്.. ഇത് കൊണ്ട് തന്നെയാണ് ഈ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത് സമരം ചെയ്യാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചത്..

ആസാമിലെ മുസ്ലിം ലീഗ് ,യൂത്ത് ലീഗ് ,എം എസ് എഫ് പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെത്തി ജന്ദര്‍മന്ദറിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു.. നേരത്തെ മടങ്ങാന്‍ തീരുമാനിച്ചെങ്കിലും പാര്‍ട്ടി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ സാഹിബിന്‍്റെ നിര്‍ദ്ദേശപ്രകാരം ഈ സമരത്തിന്‍്റെ സംഘാടനത്തിനായി ഡല്‍ഹിയില്‍ തുടരുകയായിരുന്നു ..ഇന്നത്തേത് സമരത്തിന്‍്റെ തുടക്കം മാത്രമാണ്.. സമാന മനസ്കരുമായി ഒത്തുചേര്‍ന്ന് ആസാമില്‍ നാം തുടര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും..

അസം മദ്രസാ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മൗലാന ഫസലുദിന്‍ ചൗധരി, മൗലാന ഫൊയദ് അഹമ്മദ്, അല്ലാമാ സരീമുല്‍ ഹഖ്, എം എസ് എഫ് അസം സംസ്ഥാന പ്രസിഡണ്ട് തൗസീഫ് അഹമ്മദ് എന്നിവരെ കൂടാതെ,മുസ്ലിം ലീഗ് യൂത്ത് ലീഗ് ദേശീയ നേതാക്കളും സമരത്തില്‍ പങ്കെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!