KSDLIVENEWS

Real news for everyone

ആശ്വാസം; രാജ്യത്ത് 24 മണിക്കൂറിനിടെ 13,451 പേർക്ക് കോവിഡ്, രോഗ മുക്തി നിരക്ക് 98.19 ശതമാനമായി ഉയർന്നു

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 13,451 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 585 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 1,62,661 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 242 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്.

ഇന്നലെ മാത്രം 14,021 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,35,97,339 ആയി. 98.19 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.


ഇന്നത്തെ പുതിയ കണക്കുകൾ കൂടി ചേർക്കുമ്പോൾ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,42,15,653 ആണ്. 4,55,653 പേർക്കാണ് ഇതുവരെ മഹാമാരിയിൽ ജീവൻ നഷ്ടമായത്.

അതേസമയം, രാജ്യത്തെ കോവിഡ് വാക്സിനേഷൻ 103.53 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 107.81 കോടി ഡോസ് വാക്സിൻ ഇതുവരെ വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വിതരണം ചെയ്തതായി മന്ത്രാലയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!