KSDLIVENEWS

Real news for everyone

ദുബായ് വിമാനത്തിൽ 7 കിലോ സ്വർണം കടത്തിയ സംഭവത്തിൽ 5 യാത്രക്കാർ അറസ്റ്റിൽ

SHARE THIS ON

കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡിആർഐ) നടത്തിയ തിരച്ചിലിൽ വിമാനത്തിൽനിന്ന് ഏഴു കിലോ സ്വർണം പിടികൂടിയ സംഭവത്തിൽ അഞ്ച് യാത്രക്കാർ അറസ്റ്റിൽ. ദുബായ് – കൊച്ചി– ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ കടത്തുകയായിരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്. വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

ദുബായിൽനിന്നുള്ള സ്വർണം ആഭ്യന്തര സർവീസ് വഴി കടത്താനുള്ള ശ്രമമാണ് പൊളിച്ച് ഡിആർഐ പൊളിച്ചത്. ദുബായിൽനിന്നു സ്വർണം എത്തിച്ച രണ്ടു പേരും ‍ഡൽഹിയിലേക്ക് കടത്താൻ ശ്രമിച്ച മൂന്നു പേരുമാണ് അറസ്റ്റിലായത്. സ്വർണം ഡൽഹിയിലെ ആഭ്യന്തര ടെർമിനലിലൂടെ പുറത്തെത്തിക്കുകയായിരുന്നു ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!