KSDLIVENEWS

Real news for everyone

തിരുവനന്തപുരം മംഗലപുരത്ത് വാതിൽ തള്ളിത്തുറന്ന് അകത്തു കയറി, യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; യുവാക്കൾ പിടിയിൽ

SHARE THIS ON

തിരുവനന്തപുരം∙ മംഗലപുരത്ത് പട്ടാപ്പകൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. രണ്ട് അക്രമികൾ യുവതിയുടെ വായിൽ തുണി തിരുകി കയറ്റി കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടി അക്രമികളെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു. കൊല്ലം സ്വദേശികളായ രണ്ടു പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. വീട്ടിൽ ഒറ്റയ്ക്കായിരുന്നു യുവതി. യുവാക്കൾ തൊട്ടടുത്ത് കേബിൾ ജോലിക്ക് എത്തിയവരാണ്. വീട്ടിൽ ആരും ഇല്ലെന്ന് മനസ്സിലാക്കിയ ഇവർ വാതിൽ തള്ളിത്തുറന്നാണ് അകത്തു കയറിയത്.

ഒരാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. മറ്റേയാൾ പരിസരം നിരീക്ഷിച്ച് അടുത്തുനിന്നു. അക്രമികളെ തള്ളിമാറ്റി യുവതി ഓടി രക്ഷപ്പെട്ട് അയൽവാസികളെ വിവരം അറിയിച്ചു. മാതാപിതാക്കളും സഹോദരനും പുറത്തുപോയിരിക്കുകയായിരുന്നു. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!