KSDLIVENEWS

Real news for everyone

ദീപാവലി: ഗ്ലോബല്‍ വില്ലേജില്‍ പ്രതീക്ഷിക്കുന്നത് വൻ തിരക്ക്, പ്രവേശിക്കാൻ എട്ട് നിബന്ധനകള്‍

SHARE THIS ON

ദുബായ്: അത്യപൂർവ്വ പരിപാടികള്‍ ആസ്വദിക്കാനും ഷോപ്പിങ്ങിനുമായി ഗ്ലോബല്‍ വില്ലേജ് തുറന്ന ആദ്യ ആഴ്ചയില്‍ അനുഭവപ്പെട്ടത് വൻതിരക്ക്.

തിങ്കളാഴ്ച മുതല്‍ അടുത്തമാസം മൂന്ന് വരെ ഗ്ലോബല്‍ വില്ലേജില്‍ സംഘടിപ്പിക്കുന്ന ദീപാവലി ആഘോഷത്തിലും വലിയ സന്ദർശക തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായികഴിഞ്ഞു.

പരമ്ബരാഗത കലാരൂപങ്ങളുമായി പ്രശസ്ത കലാകാരൻമാർ ഈ ദിവസങ്ങളില്‍ വില്ലേജിലെത്തും. ആഗോളഗ്രാമത്തിലെ ലെബനൻ പവിലിയന് മുന്നില്‍ അഞ്ച് മുതല്‍ എട്ട് മീറ്റർ വരെ വലിപ്പത്തില്‍ രംഗോലിയൊരുക്കും. ഇന്ത്യൻ സംസ്കാരം ലോകത്തിന് മുന്നില്‍ പ്രദർശിപ്പിക്കുന്ന പ്രത്യേക ഡിസൈനിലായിരിക്കും രംഗോലി. ഒട്ടേറെ ദീപാവലി പരിപാടികള്‍ക്കും ഈ ദിവസങ്ങള്‍ സാക്ഷ്യം വഹിക്കും. ദീപാവലി മധുരവും വിതരണം ചെയ്യും. ഇന്ത്യൻ പവിലിയനില്‍ വ്യത്യസ്തമായ ആഘോഷപരിപാടികലുണ്ടായിരിക്കും. ഹാപ്പിനെസ് ഗേറ്റിലൂടെയും ഗേറ്റ് ഓഫ് ദ വേള്‍ഡിലൂടെയും ഉള്ളിലേക്ക് പ്രവേശിക്കുമ്ബോള്‍ വർണ്ണവെളിച്ചങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നത് സന്ദർശകർക്ക് ആസ്വദിക്കാനാവും.

ഈ എട്ട് കാര്യങ്ങള്‍ മറക്കരുത്

  • പുറത്തുനിന്നും വാങ്ങുന്ന ഭക്ഷണപാനീയങ്ങള്‍ ആഗോളഗ്രാമത്തിലേക്ക് കൊണ്ടുവരാൻ പാടില്ല. വില്ലേജിനകത്ത് ധാരാളം റസ്റ്റോറന്റുകളും ഷോപ്പുകളുമുണ്ട്. ഇഷ്ടമുള്ള ആഹാരം പ്രവർത്തനസമയങ്ങളില്‍ ലഭ്യമാണ്.
  • 30 രാജ്യങ്ങളിലെ പവിലിയനുകളാണ് ഇവിടെയുള്ളത്. എന്നാല്‍ സന്ദർശകർ യു.എ.ഇയുടേതല്ലാത്ത ദേശീയ പതാകകള്‍ വഹിച്ചുകൊണ്ട് വരുകയോ വീശുകയോ ചെയ്യരുത്.
  • ഒട്ടേറെ വിനോദസഞ്ചാരികളുടെ ലക്ഷ്യസ്ഥാനം കൂടിയായതിനാല്‍ വലിയ യാത്രാ ലഗേജുകളോ സ്യൂട്ട്കേസുകളോ അകത്തേക്ക് കടത്തിവിടില്ല. എല്ലാ സന്ദർശകരുടെയും ബാഗുകള്‍ കർശനമായി എക്സ്റേ മെഷീനുകളിലൂടെ പരിശോധിക്കും.
  • സ്ത്രീയായാലും പുരുഷനായാലും മാന്യമായ വസ്ത്രധാരണം നിർബന്ധമാണ്.
  • വില്ലേജില്‍ ധാരാളം തുറസ്സായ സ്ഥലങ്ങളുള്ളതിനാല്‍ റോളർ സ്കേറ്റുകളും സൈക്കിളുകളും കൊണ്ടുവരാൻ കുട്ടികള്‍ക്ക് പ്രേരണയുണ്ടായേക്കാം. എന്നാല്‍ പുറത്തുനിന്നുമുള്ള സ്കൂട്ടറുകളും ബൈക്കുകളും അനുവദിക്കില്ല. ഇവ ഗ്ലോബല്‍ വില്ലേജിനുള്ളില്‍ വാടകക്ക് ലഭ്യമാണ്.
  • വളർത്തുമൃഗങ്ങളെയും അകത്തേക്ക് കടത്തിവിടില്ല.
  • കുടുംബങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമെന്നതിനാല്‍ ആലിംഗനം, ചുംബനം പോലുള്ള സ്നേഹപ്രകടനങ്ങള്‍ ഒഴിവാക്കണം. പ്രാദേശിക സംസ്കാരത്തെ മാനിക്കുന്നതിന്റെ ഭാഗമായാണിത്.
  • വീഡിയോ ഷൂട്ട് ചെയ്യണമെങ്കില്‍ മാധ്യമസ്ഥാപനം, സോഷ്യല്‍ മീഡിയാ ഇൻഫ്ളുവൻസർ എന്നിവർ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. ഗ്ലോബല്‍ വില്ലേജ് വെബ്സൈറ്റില്‍ അനുമതി നേടുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍ വ്യക്തിഗത ഉപയോഗത്തിനായി ചിത്രങ്ങളും വീഡിയോകളും എടുക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!