തോറ്റാലും തലകുനിക്കില്ല! ദിവസം 2.5ജിബി ഡാറ്റ ലഭിക്കുന്ന ജിയോ റീച്ചാര്‍ജ് പ്ലാൻ

ഇന്ത്യയില്‍ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്ബനിയാണ് റിലയൻസ് ജിയോ. തങ്ങളുടെ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്കായി ജിയോ നിരവധി പ്രീപെയ്ഡ് പ്ലാനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
അതില്‍ കൂടുതല്‍ ഡാറ്റ വേണ്ട ഉപയോക്താക്കള്‍ക്കായി 2.5 ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന പ്ലാനുകളും ഉള്‍പ്പെടുന്നു. ഇപ്പോള്‍ 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളില്‍ ജിയോ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ അളവ് നോക്കാതെ ഇഷ്ടംപോലെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. എന്നാല്‍ അതിന് 5ജി ഫോണ്‍ ഉണ്ടാകണം. മാത്രമല്ല, പ്രദേശത്ത് ജിയോ 5ജി ലഭ്യമായിരിക്കുകയും വേണം.
ഇപ്പോഴും 4ജി സ്മാർട്ട്ഫോണ്‍ ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്. ദിവസവും ധാരാളം ഡാറ്റ ഉപയോഗിക്കുന്ന 4ജി സ്മാർട്ട്ഫോണുള്ള ജിയോ വരിക്കാർക്ക് പ്രതിമാസ അടിസ്ഥാനത്തില്‍ ഒരു പ്ലാൻ ജിയോ ലഭ്യമാക്കിയിട്ടുണ്ട്. 399 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ധാരാളം യാത്രകളും മറ്റും നടത്തുന്ന 5ജി സ്മാർട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ പ്ലാൻ അനുയോജ്യമാണ്. കാരണം 5ജി ലഭ്യമല്ലാത്ത ഇടങ്ങളിലും മികച്ച വേഗതയില്‍ ആവശ്യത്തിന് ഡാറ്റ ഉറപ്പാക്കാൻ ഈ പ്ലാൻ സഹായിക്കും.
റിലയൻസ് ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍: അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് 399 രൂപയുടെ ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങള്‍. ഈ പ്ലാനിൻ്റെ വാലിഡിറ്റി 28 ദിവസമാണ്.
പ്രധാന ആനുകൂല്യങ്ങള്‍ക്ക് പുറമേ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും അധിക ആനുകൂല്യമായി ഈ പ്രീപെയ്ഡ് പ്ലാനില്‍ ജിയോ വാഗ്ദാനം ചെയ്യുണ്ട്. കൂടാതെ 5ജി ഫോണ്‍ ഉള്ള വരിക്കാർക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫും ഈ പ്ലാനില്‍ ലഭ്യമാണ്.
ജിയോയുടെ 5G ഇപ്പോള്‍ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും ലഭ്യമാണ്. 2.5 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റി മാത്രമേ നല്‍കുന്നുള്ളൂ. അതില്‍ കൂടുതല്‍ കാലയളവിലേക്ക് 2.5ജിബി പ്രതിദിന ഡാറ്റ വേണം എങ്കില്‍ അതിന് അനുയോജ്യമായ പ്ലാനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
399 രൂപ കഴിഞ്ഞാല്‍ 2.5ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന ജിയോ പ്ലാനുകള്‍ 3599 രൂപ, 3999 രൂപ നിരക്കുകളിലാണ് എത്തുന്നത്. ഇവ രണ്ടും വാർഷിക പ്ലാനുകളാണ് എന്ന പ്രത്യേകതയുണ്ട്. 365 ദിവസ വാലിഡിറ്റിയില്‍ ഈ പ്ലാനുകള്‍ ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങ്ങും അടക്കം വാഗ്ദാനം ചെയ്യുന്നു.
3999 രൂപയുടെ പ്ലാനില്‍ ഫാൻകോഡ് സബ്‌സ്‌ക്രിപ്‌ഷനുണ്ട്. 3599 രൂപയുടെ ജിയോ വാർഷിക പ്ലാൻ ഇപ്പോള്‍ ജിയോ ദീപാവലി ധമാക്ക ഓഫർ സഹിതമാണ് എത്തുന്നത്. ഇതിന്റെ ഭാഗമായി അധിക ആനുകൂല്യമെന്ന നിലയില്‍ EaseMyTrip, Swiggy എന്നിവയില്‍ നിന്നുള്ള കൂപ്പണുകള്‍ ഈ പ്ലാനിനൊപ്പം ലഭിക്കും. അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ രണ്ട് പ്ലാനുകളിലും ഉണ്ട്.
2024 ജൂലൈയ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടവയാണ് ഈ ജിയോ പ്ലാനുകള്‍. കാരണം ജൂലൈയില്‍ ജിയോ നിരക്ക് വർധന നടപ്പിലാക്കി. പുതിയ നിരക്കുകള്‍ പ്രകാരം അവതരിപ്പിക്കപ്പെട്ട റീച്ചാർജ് പ്ലാനുകളാണ് ഇപ്പോള്‍ ജിയോ ആപ്പിലും വെബ്സൈറ്റിലും കാണുന്നത്. നിരക്ക് വർധന ജിയോയ്ക്ക് വരുമാനത്തില്‍ വർധനവുണ്ടാക്കിയെങ്കിലും വരിക്കാരുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. നിരവധി വരിക്കാർ നിരക്ക് വർധനയില്‍ പ്രതിഷേധിച്ച് ജിയോ ഉപേക്ഷിച്ചു. എങ്കിലും പ്രതിഷേധങ്ങളില്‍ ഭയക്കാതെ ജിയോ പുതിയ നിരക്കുമായി മുന്നോട്ട് പോകുന്നു