ദേശീയപാതയോരത്ത് മിഠായി പായ്ക്കറ്റുകളുടെ കൂമ്പാരം ഉപേക്ഷിച്ച നിലയില്‍ ; പൊലീസ് അന്വേഷണം തുടങ്ങി

നീലേശ്വരം: ദേശീയ പാതയോരത്ത് മിഠായി കൂമ്പാരം ഉപേക്ഷിച്ച നിലയില്‍. നീലേശ്വരം നളന്ദ റിസോര്‍ടിനു സമീപമാണ് മിഠായിക്കൂമ്പാരം തള്ളിയ നിലയില്‍ കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ പതിനായിരക്കണക്കിനു മിഠായികളുടെ കൂമ്പാരമാണ് അജ്ഞാതര്‍ ഇവിടെ കൊണ്ടുവന്നു തള്ളിയിരിക്കുന്നത്. ഇതേ കുറിച്ച് നീലേശ്വരം പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് ഏതെങ്കിലും മൊത്തക്കച്ചവടക്കാരുടെ ഗോഡൗണില്‍ കെട്ടിക്കിടന്നതായിരിക്കാം ഇതെന്നാണ് പൊലീസിന്റെ സംശയം. പുഴയൊരത്ത് മാലിന്യങ്ങള്‍ തള്ളുന്നവരെ കണ്ടെത്താന്‍ നഗരസഭ സ്ഥാപിച്ച സി സി ടി വി ക്യാമറ പ്രവര്‍ത്തിക്കാതെ കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അതുകൊണ്ടു തന്നെ മിഠായി തളിയവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
മിഠായികള്‍ പ്ലാസ്റ്റിക് കവറുകളിലായതിനാല് ഇവ മണ്ണില്‍ ലയിക്കാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരുമെന്നാണ് കരുതുന്നത്. ജില്ലയിലെ പ്രധാന മിഠായി വിതരണക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.

