ബിജെപിയുടെ വൈറസ് വീണ് ഭൂമി മോചിപ്പിക്കണം ‘ , ചാണകം തളിച്ച് ശുചീകരിച്ച് തൃണമൂൽ കോൺഗ്രസ്

കൊല്‍ക്കത്ത: ബിജെപിയുടെ റാലിക്ക് പിന്നാലെ പാടം ചാണകം തളിച്ച് ശൂചീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 2021 തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭിര്‍ഭൂമിലെ സിയൂരിയില്‍ ബിജെപി റാലി സംഘടിപ്പിച്ചിരുന്നു. ഇവിടെയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ചാണകം തളിച്ചത്.
ബിജെപിയുടെ വൈറസ് വീണ ഭൂമി മോചിപ്പിക്കാനാണ് ഞങ്ങള്‍ ഇത് ചെയ്തതെന്നാണ് തൃണമുല്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തിയെക്കുറിച്ച് പറഞ്ഞത്. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്‍റെ ചിത്രത്തിലും പ്രവര്‍ത്തകര്‍ ചാണകം തളിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ടിഎംസിയും കടുത്ത വാക്പോരിലാണ്. ടിഎംസി പ്രവര്‍ത്തകരെ കോടികള്‍ വാഗ്ദാനം നല്‍കി മോഹിപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ ആരോപിച്ചിരുന്നു.2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ 200 ല്‍ അധികം സീറ്റുകള്‍ ബിജെപിയുടെ അവകാശവാദം.

