ഇറാനിൽ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു

ഇറാനില്‍ ആണവ ശാസ്ത്രജ്ഞന് കൊല്ലപ്പെട്ടു .ഇറാന് തലസ്ഥാനമായ തെഹ്റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാന് ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്സിന്‍ ഫക്രിസാദെ.
ഫക്രിസാദെയുടെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നില്‍ ഭീകരരാണെന്നാണ് സൂചന.രാജ്യത്തെ പ്രശസ്ത ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഫക്രിസാദെ. ഇമാം ഹുെൈസന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍കൂടിയായ അദ്ദേഹത്തിന് നേരെ മുന്‍പും വധശ്രമം ഉണ്ടായിട്ടുണ്ട്.

