KSDLIVENEWS

Real news for everyone

സൗദിയിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് സിനിമ തിയറ്റർ ദഹ്റാനിൽ പ്രവർത്തനം തുടങ്ങി

SHARE THIS ON

ദമ്മാം: സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്​സ്​ സിനിമ തിയറ്റര്‍ ദഹ്​റാനില്‍ പ്രവര്‍ത്തനം തുടങ്ങി. രാജ്യത്തെ ആദ്യമെത്തിയ സിനിമ കമ്ബനിയായ ‘മൂവി സിനിമാസ്’ ആണ്​ ദഹ്​റാനിലെ പ്രശസ്​തമായ മാള്‍ ഓഫ്​ ദഹ്​റാനില്‍ തിയറ്റര്‍ സമുച്ചയം സ്ഥാപിച്ചത്​.​ കഴിഞ്ഞ ദിവസം ദഹ്​റാന്‍ മുനിസിപ്പാലിറ്റി മേധാവി എന്‍ജി. മുഹമ്മദ്​ ബിന്‍ ജാസിം അല്‍ജാസിം മള്‍ട്ടിപ്ലക്​സ്​ തി​യറ്ററി​െന്‍റ ഉദ്​ഘാടനം നിര്‍വഹിച്ചു​. രാജ്യത്തെ വിവിധ ​കമ്ബനി പ്രതിനിധികള്‍, കലാകാരന്മാര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ക്ഷണിക്കപ്പെട്ടവര്‍ക്കായി ഏറ്റവും പുതിയ അമേരിക്കന്‍ ചിത്രമായ ‘ആന്‍റിബെല്ലം’ ആദ്യമായി പ്രദര്‍ശിപ്പിച്ചു. 18 സ​​്ക്രീനുകളുള്ള മുവീ സിനിമാസില്‍ 2,368 സീറ്റുകളാണുള്ളത്​. ജൂനിയര്‍, സ്​റ്റാന്‍ഡേഡ് എന്നിവക്ക്​ പുറമേ മൂവി സ്യൂട്ടുകള്‍, സ്‌ക്രീന്‍ എക്‌സ്, ഒനിക്‌സ്, ഡോള്‍ബി സിനിമ എന്നിവയുള്‍പ്പെടെ ആധുനിക സാ​ങ്കേതിക തികവി​െന്‍റ ​ൈവവിധ്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്​. മൂവീ സിനിമാസി​െന്‍റ 10ാമത്തെ ശാഖയാണ്​ പുതുതായി ദഹ്​റാനില്‍ ആരംഭിച്ചിരിക്കുന്നത്​. റിയാദ്, ജിദ്ദ, ജൂബൈല്‍, അല്‍അഹ്സ, അല്‍ഖോബാര്‍ എന്നിവിടങ്ങളിലാണ്​ മുമ്ബ്​ തിയറ്ററുകള്‍ തുറന്നത്​. ദഹ്​റാനിലെ പ്രവര്‍ത്തനം മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കെയാണ്​ കോവിഡ് ലോക്​ ഡൗണ്‍ ആരംഭിച്ചത്​. നിലവില്‍ കോവിഡ്​ പ്രതിസന്ധികള്‍ മാറിവരുന്ന സാഹചര്യത്തിലാണ്​ മുഴുവന്‍ നിയമങ്ങളും പാലിച്ചു​െകാണ്ട്​ തി​യറ്റര്‍ തുറന്നിരിക്കുന്നത്​.

അത്യാധ​ുനിക സാ​ങ്കേതിക വൈഭവങ്ങളിലൂടെ പ്രേക്ഷകര്‍ക്ക്​ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ച്‌​ ലോക ചലച്ചിത്ര ഭാഷ്യങ്ങളെ അവതരിപ്പിക്കുകയാണ്​ മൂവീ സിനിമാസ്​ ലക്ഷ്യമിടുന്നതെന്ന്​ മാര്‍ക്കറ്റിങ്​​ ഡയറക്​ടര്‍ മഹ​മൂദ്​ മിര്‍സ പറഞ്ഞു. കച്ചവടം എന്ന ലക്ഷ്യത്തിനപ്പുറത്ത്​ നൂതനവും ആഡംബരവുമായ ആസ്വാദന മേഖല ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുക എന്നതാണ്​ തങ്ങളുടെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഏറ്റവും വലുതും സൗന്ദര്യവുമുള്ള വിനോദകേന്ദ്രമായി ദഹ്​റാന്‍ മാളിലെ മൂവീ സിനിമാസ്​ അറിയപ്പെടുമെന്ന്​​ അദ്ദേഹം ആവര്‍ത്തിച്ചു. സൗദിയുടെ ചരിത്രഗണങ്ങളെ മാറ്റിപ്പണിയുന്നതിനുള്ള ഇടം കൂടിയായാണ്​ ഇത്തരം തി​യറ്ററുകളെ വിലയിരുത്തുന്നത്​.

ബഹ്​റൈനിലേക്കുള്ള സ്വദേശികളുടെ ഒഴുക്ക്​ നിയന്ത്രിക്കാനും ഇതു സഹായകമാകുമെന്ന്​ കരുതുന്നു. മികച്ച ഇന്ത്യന്‍ സിനിമകളും മൂവീ സിനിമാസില്‍ ഇടം പിടിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. നേരത്തേ ‘മാമാങ്കം’ എന്ന മലയാളം സിനിമ ദമ്മാമില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!