കർഷകമാർച്ച് തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി

കേന്ദ്രസര്‍ക്കാറിന്റെ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരോഷം രൂക്ഷമാകുന്നതിനിടെ രൂക്ഷ വിമര്‍ശനവുമായി കോണഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ന്യായത്തിന് വേണ്ടി പൊരുതുന്ന കര്‍ഷകരെ ലോകത്തൊരു സര്‍ക്കാറിനും തടയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.കര്‍ഷകരുടെ ആവശ്യങ്ങള്‍ മോദി സര്‍ക്കാറിന് അംഗീകരിക്കേണ്ടി വരുമെന്നും കരിനിയമങ്ങള്‍ പിന്‍വലിക്കേണ്ടിവ വരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
‘എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മിക്കുന്നത് നല്ലതാണ്. സത്യത്തിന്റെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ ലോകത്തെ ഒരു സര്‍ക്കാരിനും തടയാനാകില്ല.മോദി സര്‍ക്കാരിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വരും. കൂടാതെ കരിനിയമം പിന്‍വലിക്കേണ്ടതായും വരും. ഇത് വെറും തുടക്കം മാത്രമാണ്’- രാഹുല്‍ ട്വീറ്റ് ചെയ്‌തു.

