സംസ്ഥാനത്ത് ഇന്ന് 4741 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 4382 പേർക്കും ; ആശ്വാസമായി 5144 പേർക്ക് രോഗ മുക്തിയും ; കാസർഗോഡ് ജില്ലയിൽ 95 പേർക്ക് പുതിയ കോവിഡ് കേസുകൾ ; മരണം 28

സംസ്ഥാനത്ത് ഇന്ന് 4741 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു . എറണാകുളം 797 , തിരുവനന്തപുരം 786 , തൃശൂർ 509 , കോഴിക്കോട് 506 , കൊല്ലം 380 , കോട്ടയം 357 , കണ്ണൂർ 287 , മലപ്പുറം 207 , പാലക്കാട് 198 , ഇടുക്കി 172 , പത്തനംതിട്ട 164 , ആലപ്പുഴ 152 , വയനാട് 131 , കാസർഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് .കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത് . പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ ( WIPR ) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത് . ഇവിടെ കർശന നിയന്ത്രണമുണ്ടാകും . = സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,088 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് . ഇവരിൽ 1,59,297 പേർ വീട് / ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4791 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ് . 312 പേരെയാണ് പുതുതായി ആശുപത്രിയിൽ. പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . നിലവിൽ 48,501 കോവിഡ് കേസുകളിൽ , 7.4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി / ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത് . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ് -19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത് . ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 526 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,679 ആയി . ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ് . 4382 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 36 രോഗം ആരോഗ്യ പ്രവർത്തകർക്കാണ് ബാധിച്ചത് . രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5144 പേർ രോഗമുക്തി നേടി . തിരുവനന്തപുരം 866 , കൊല്ലം 354 , പത്തനംതിട്ട 67 , ആലപ്പുഴ 184 , കോട്ടയം 500 , ഇടുക്കി 294 , എറണാകുളം 662 , തൃശൂർ 512 , പാലക്കാട് 178 , മലപ്പുറം 208 , കോഴിക്കോട് 781 , വയനാട് 105 , കണ്ണൂർ 348 , കാസർഗോഡ് 85 എന്നിങ്ങനേയാണ് രോഗമുക്തിയായത് . ഇതോടെ 48,501 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത് . 50,40,528 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി

