KSDLIVENEWS

Real news for everyone

ദുബായ് കെ.എം.സി.സി കെ.എസ് അബ്ദുള്ള ദി പ്രോസ്പെരിറ്റി പാർട്ണർ അവാർഡ് നൽകി ആദരിച്ചു

SHARE THIS ON

ദുബൈ: ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അബൂഹൈൽ വെൽഫിറ്റ് ഇന്റർനാഷണൽ സ്പോർട്സ് ബേ ഗ്രൗണ്ടിൽ സംഘടിപ്പിച്ച കെ.എസ് അബ്ദുല്ല ട്രിബൂട്ട് സിമ്പോസിയത്തിൽ കെ.എം.സി.സിക്കും മറ്റു കാരുണ്യ സേവന രംഗത്തും എന്നും തണലായി നിൽക്കുന്ന പ്രവാസി വ്യവസായികളായ ഹംസ മധൂർ, ഡോ.അബൂബക്കർ കുറ്റിക്കോൽ, സമീർ തളങ്കര ബെസ്റ്റ് ഗോൾഡ്, ഹനീഫ് മരബൽ, മുജീബ് മെട്രോ, ജമാൽ ബൈത്താൻ തുടങ്ങിയവരെ കെ.എസ് അബ്ദുള്ള “ദി പ്രോസ്പെരിറ്റി പാർട്ണർ അവാർഡ്” നൽകി ആദരിച്ചു.

ദുബൈ കെഎംസിസി സി.ഡി.എ ഡയറക്ടർ റാഷിദ് അസ്‌ലം അവാർഡുകൾ വിതരണം ചെയ്തു.

യു.എ.ഇ കെഎംസിസി ഉപദേശക വൈസ് ചെയർമാൻ യഹ്‌യ തളങ്കര പരിപാടി ഉൽഘാടനം ചെയ്തു.

രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ മേഖലകളെ പുഷ്പിച്ചെടുത്ത് അതിനു വെള്ളവും വളവും നൽകി അടിച്ചമർത്തപ്പെട്ടവരെന്ന് മുദ്രകുത്തപ്പെട്ട ഒരു ജനതക്ക് നട്ടെല്ല് നിവർത്തി നടക്കാൻ പഠിപ്പിച്ച ഒരു നവോത്ഥാന നായകനായിരുന്നു കെ.എസ് അബ്ദുല്ല സാഹിബെന്ന് യഹ്‌യ തളങ്കര പറഞ്ഞു.

ആരോഗ്യ കേന്ദ്രങ്ങളെയും തൊഴിലിടങ്ങളെയും വികസിപ്പേച്ചെടുത്തും,കായിക മേഖലകളെ പരിപോഷിപ്പിച്ചും നാടിനു നന്മ മാത്രം വിതറിക്കൊണ്ടിരുന്ന നേതാവായിരുന്നു കെ.എസ്,
അതിന്റെ പ്രയോജനങ്ങൾ കാലാന്തരങ്ങൾ കടന്നും നമ്മളനുഭവിച്ചു വരുന്നു.
   ഭക്ഷണം, പാർപ്പിടം, ചികിത്സ, വിദ്യാഭ്യാസം എന്നിങ്ങനെ മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങൾക്ക് ഊന്നൽ നൽകിയ അദ്ദേഹം പിന്നീടുള്ള അവരുടെ ഉന്നമനത്തിന് നിമിത്തമായി. തന്റെ ചുറ്റുമുള്ളവർക്ക് സംരക്ഷിത കവചമാകാൻ കെ.എസ് മരണം വരേ ശ്രമിച്ചു കൊണ്ടേയിരുന്നു. നേടിയെടുക്കുന്ന ഉയരങ്ങളൊക്കെയും അദ്ദേഹം തന്റെ നാടിനു വേണ്ടി സമർപ്പിച്ചു. കലുഷിതമാകുന്ന കാസറഗോഡിന്റെ മണ്ണിനെ സാന്ത്വനിപ്പിക്കുന്നതിന് കെ.എസ് എടുത്ത നിലപാടുകളും പ്രവർത്തനങ്ങളും പലപ്പോഴും അത്ഭുതപ്പെടുത്തുമായിരുന്നു, യഹ്‌യ തളങ്കര കൂട്ടിച്ചേർത്തു

ദുബൈ കാസറഗോഡ് മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി  ഹസ്കർ  ചൂരി സ്വാഗതം പറഞ്ഞു. യു.എ.ഇ കെഎംസിസി ട്രഷറും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര മുഖ്യ പ്രഭാഷണം നടത്തി.
     നമ്മൾ ഇന്ന് അഭിമാനത്തോടെ ജീവിക്കുന്നതിന്റെ പിന്നിലെ രഹസ്യങ്ങൾ തേടിപ്പോയാൽ കെ.എസ് അബ്ദുല്ലയെ പോലുള്ള വലിയ മനുഷ്യർ ഉണ്ടാക്കിയ പ്രതാപങ്ങളുടെ ബാക്കി കാണാമെന്ന് നിസാർ തളങ്കര പറഞ്ഞു.
   ദുബായ് കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ സലാം കന്യപ്പാടി കായിക താരങ്ങളെ അനുമോദിച്ചു സംസാരിച്ചു.
    കെ.എം.സി.സി നേതാക്കളായ
ഹനീഫ് ചെർക്കള ,അബ്ദുല്ല ആറങ്ങാടി ,അഫ്സൽ മെട്ടമ്മൽ , ഡോക്ടർ ഇസ്മായിൽ ,അഷ്‌റഫ് ബായാർ ,സമീർ എസ്.ബി.കെ സുൽത്താൻ ഗോൾഡ്, ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ, മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് ഭാരവാഹികൾ സംബന്ധിച്ചു.
ട്രഷറർ ഉപ്പി കല്ലങ്കൈ നന്ദി പറഞ്ഞു,
സുബൈർ അബ്ദുള്ള ,ഫൈസൽ ദീനാർ , സിദ്ദിഖ് ചൗക്കി , പി ഡി നൂറുദ്ദീൻ , ഹസൈനാർ ബീജന്തടുക്ക , സുബൈർ കുബണൂർ ,ബഷീർ പള്ളിക്കര , കെ.പി അബ്ബാസ്, റഫീഖ് എ സി , ഹനീഫ് ബാവ നഗർ , റഫീഖ് പടന്ന ,മണ്ഡലം നേതാക്കളായ മുനീഫ് ബദിയടുക്ക , സഫ്‌വാൻ അണങ്കൂർ , എം എസ് ഹമീദ് , സുഹൈൽ കോപ്പ , സിനാൻ തൊട്ടാന് ,ശിഹാബുദ്ദീൻ നായന്മാർമുല , തൽഹത്ത് തളങ്കര , നാച്ചു പാലകൊച്ചി , റസാഖ് ബദിയടുക്ക , സിദ്ദിക്ക് ബി.എച് , ഇബ്രാഹിം ബെരിക്ക , സൈഫുദ്ദീൻ മൊഗ്രാൽ , മൻസൂർ മർത്യ ,യൂസഫ് ഷേണി , അയ്യൂബ് ഉറുമി , അഷ്‌റഫ് ബച്ചൻ , റഫീഖ് ഉദുമ , ഹനീഫ് കട്ടക്കാൽ , എ ജി എ റഹ്മാൻ , റഷീദ് , മുൻസിപ്പൽ പഞ്ചായത്ത് ഭാരവാഹികളായ ഹാരിസ് ബ്രതെഴ്സ് , സർഫ്രാസ് റഹ്മാൻ , ഗഫൂർ ഊദ് , ഷകീൽ , ജലാൽ , റഫീഖ് എതിർത്തോട് , ലത്തീഫ് മഠത്തിൽ , അഷ്‌റഫ് ഫാസ് , മുല്ല ഉമർ , നാസർ കുമ്പഡാജെ , ഹനീഫ് കുമ്പഡാജെ , ഷബീർ കൈതക്കാട് .
തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!