KSDLIVENEWS

Real news for everyone

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി ചൈന; ജനുവരി 8 മുതല്‍ നിര്‍ബന്ധിത ക്വാറന്റീനില്ല

SHARE THIS ON

ബെയ്ജിങ്: മൂന്നു വര്‍ഷത്തിനുശേഷം കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി ചൈന. വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റീന്‍ ജനുവരി എട്ടുമുതല്‍ ചൈന നീക്കുമെന്ന് ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. ജോലിക്കും പഠനത്തിനും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനുമായി എത്തുന്നവര്‍ക്കുവേണ്ടി ചൈന അതിര്‍ത്തികള്‍ തുറക്കും. ചൈനീസ് പൗരന്മാരെ വിദേശയാത്ര നടത്താനും അനുവദിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു.

ചൈനയില്‍ കോവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള നീക്കം. ആശുപത്രികള്‍ നിറഞ്ഞുവെന്നും പ്രായംചെന്ന നിരവധിപേര്‍ മരിക്കുന്നുവെന്നുമാണ് ചൈനയില്‍നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കണക്കുകള്‍ പുറത്തുവിടുന്നത് അധികൃതര്‍ അവസാനിപ്പിച്ചതിനാല്‍ കോവിഡ് ബാധിതരുടെ എണ്ണമോ, യഥാര്‍ഥ മരണ കണക്കുകളോ വ്യക്തമല്ല.

കഴിഞ്ഞയാഴ്ചയില്‍ ബെയ്ജിങ്ങില്‍മാത്രം പ്രതിദിനം 4000-ത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നാണ് വിവരം. കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നത് അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ ചൈനയില്‍ പ്രതിദിനം 5000-ത്തോളം പേര്‍ മരിക്കുന്നുവെന്നുമാണ് ബ്രിട്ടീഷ് ഹെല്‍ത്ത് ഡേറ്റ സ്ഥാപനമായ എയര്‍ഫിനിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മൂന്നുവര്‍ഷം നീണ്ട ലോക്ഡൗണിനും, അതിര്‍ത്തി അടയ്ക്കലിനും, നിര്‍ബന്ധിത ക്വാറന്റീനും അവസാനിപ്പിച്ച് ചൈനയും കോവിഡിനൊപ്പം ജീവിക്കുക എന്ന രീതിയിലേക്ക് മാറാനൊരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വിവരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!