കെപിസിസി അധ്യക്ഷനാകാൻ അയോഗ്യതയില്ല’; മത്സരിക്കുന്നതടക്കം തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമെന്ന് ഉണ്ണിത്താൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് വരാൻ തനിക്ക് അയോഗ്യതയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. സ്ഥാനമാനങ്ങൾ നേടാൻ അയോഗ്യനാണെന്ന ചിന്തയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മത്സരിക്കുന്നതിൽ അടക്കം പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് ഉണ്ണിത്താൻ പ്രതികരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ പങ്കെടുക്കുന്ന ഫേസ് ദ പീപ്പിൾ എന്ന പരിപാടി ഇന്ന് വൈകീട്ട് 7.30ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

