എരിയാൽ കുളങ്കരയിൽ രണ്ടുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

കാസർകോട്: ഏരിയാലിൽ രണ്ടുവയസുകാരനെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കുളങ്കരയിലെ ഇക്‌ബാലിൻ്റെയും നുസൈബയുടെയും മകൻ മുഹമ്മദ് സാലി ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ 11.30 ഓടെയാണ് സംഭവം. നാട്ടുകാർ ഉടൻ കുട്ടിയെ കരക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: നുസ, നാസിം, ന്‌സമി, സൽമാൻ ഫാരീസ്

