KSDLIVENEWS

Real news for everyone

ഗാസിപ്പൂരിൽ 144 പ്രഖ്യാപിച്ചു : ഒഴിപ്പിക്കാനെത്തിയതോടെ സംഘർഷാവസ്ഥ , ടിക്കായത്ത് നിരാഹാരസമരം ആരംഭിച്ചു

SHARE THIS ON

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനെതിരെ കര്‍ശന നടപടികളിലേക്ക് കേന്ദ്രവും പൊലിസും. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഗാസിപ്പൂരില്‍ 144 പ്രഖ്യാപിച്ചു. അതിര്‍ത്തികള്‍ അടച്ചു. ഗാസിപ്പൂരില്‍ തുടരണമെന്ന കര്‍ഷകരുടെ ആവശ്യം പൊലിസ് തള്ളി.

ഖാസിപൂര്‍ ഉടന്‍ വിടണമെന്ന് പൊലിസ് പറഞ്ഞു. പിന്‍മാറാന്‍ തയ്യാറായില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കേണ്ടി വരുമെന്നും പൊലിസ് പറഞ്ഞു. എന്നാല്‍ കര്‍ഷക സംഘടനകള്‍ പിന്മാറാന്‍ തയാറാകാതിരുന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

കര്‍ഷക സംഘടന നേതാവ് രാകേശ് ടിക്കായത്ത് നിരാഹാര സമരം ആരംഭിച്ചു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും ടിക്കായത്ത് പറഞ്ഞു.ചെങ്കോട്ടയിലേക്ക് ചിലര്‍ പോയി പതാക ഉയര്‍ത്തുമ്ബോള്‍ പൊലിസ് എവിടെയായിരുന്നെന്നും അദ്ദേഹം ചോദിച്ചു. കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രവും പൊലിസും ശ്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!