KSDLIVENEWS

Real news for everyone

ആലപ്പുഴ ബൈപാസ് : ചെറിയ കാലതാമസത്തിന് കാരണം കൊവിഡ് മൂലം തൊഴിലാളികൾ മടങ്ങിത് , ഉമ്മൻചാണ്ടിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

SHARE THIS ON

പിഡബ്ല്യുഡി ഫലപ്രദമായി പ്രവര്‍ത്തിച്ചത് പദ്ധതിക്ക് സഹായകമായെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴക്കാര്‍ക്ക് സത്യമറിയാം അവര്‍ എല്ലാം കാണുന്നതാണ്. ഇത്തരം പ്രചാരണമഴിച്ച്‌ വിടുന്നത് നിരുത്തരവാദപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ ബൈപാസ് മൂന്നരവര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു.ഇതിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

2017 ആഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യു.ഡി.എഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല.വാര്‍ത്താക്കുറിപ്പിലൂടെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!