KSDLIVENEWS

Real news for everyone

സഊദി തലസ്ഥാന നഗരി റിയാദിനെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, വ്യാവസായിക നഗരിയാക്കുമെന്ന് പ്രഖ്യാപനം

SHARE THIS ON

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദ് നഗരിയെ ലോകത്തെ ഏറ്റവും വലിയ സാമ്ബത്തിക, വ്യാവസായിക നഗരിയാക്കുമെന്ന് പ്രഖ്യാപനം. സഊദി ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പുതിയ പ്രഖ്യാനം നടത്തിയത്. പദ്ധതി പ്രഖ്യാപനം ഉടന്‍ നടക്കുമെന്നും ലോകത്തിലെ ഏറ്റവും വലിയ പത്ത് നഗര സമ്ബദ്‌വ്യവസ്ഥകളിലൊന്നായി റിയാദിനെ മാറ്റുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കിരീടാവകാശി പറഞ്ഞു. നാല് മാസത്തിനുള്ളില്‍ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് നാലാം എഡിഷനില്‍ രണ്ടാം ദിനത്തില്‍ മുന്‍ ഇറ്റലി പ്രധാനമന്ത്രി മാറ്റിയോ റെന്‍സി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരുമായുള്ള കൂടിക്കാഴ്ച്ചയിലാണ് സ്വപ്‌ന പദ്ധതികള്‍ കിരീടാവകാശി വിവരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!