ശശി തരൂരിനെതിരെ യു.പി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി

ന്യൂഡൽഹി: കോൺഗ്രസ് േനതാവും പാർലമെന്റംഗവുമായ ശശി തരൂർ, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, വിനോദ് കെ. ജോസ് (കാരവൻ), മൃണാൾ പാണ്ഡെ തുടങ്ങിയവർക്കെതിരെ യു.പി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി.
ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവത്തിൽ പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെയും വാർത്തകളുടെയും പേരിലാണ് നോയിഡ സെക്ടർ -20 പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അർപിത് മിശ്ര എന്നയാളാണ് പരാതിക്കാരൻ. 11 വകുപ്പുകളാണ് തരൂർ അടക്കമുള്ളവർക്കെതിരെ ചുമത്തിയത്.
നാഷനൽ ഹെറാൾഡ് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് സഫർ ആഗ, കാരവൻ എഡിറ്റർ അനന്ത് നാഥ് എന്നിവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.

