KSDLIVENEWS

Real news for everyone

അബുദബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ സോകര്‍ ഫെസ്റ്റ് സീസണ്‍ 6 ഫെബ്രുവരി 25ന്

SHARE THIS ON

കാസര്‍കോട്: പ്രവാസ ലോകത്തും നാട്ടിലും കാരുണ്യ പ്രവര്‍ത്തനം ചെയ്ത് കൊണ്ട് ഏറെ ശ്രദ്ധ ആകര്‍ഷിച്ച അബുദബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ വര്‍ഷത്തില്‍ ഒരിക്കല്‍ ജില്ലയിലെ പ്രമുഖ കളിക്കാരെ ഉള്‍പെടുത്തി എട്ട് ടീമുകളാക്കി അബുദബി ഹുദരിയത് മൈതാനത്ത് നടത്തുന്ന സോകര്‍ ഫെസ്റ്റ് സീസണ്‍ 6 ഫെബ്രുവരി 25ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൂര്‍ണമെന്റില്‍ നിന്നും മിച്ചം വരുന്ന തുക ഒരു വര്‍ഷത്തേക്കുള്ള കൂട്ടായ്മയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നീക്കി വെക്കും. വരുന്ന റമദാനില്‍ പാവപ്പെട്ടവര്‍ക്ക് ആറു ലക്ഷം രൂപയുടെ 500 കിറ്റുകളും വികലാംഗരായ അഞ്ച് പേര്‍ക്ക് റിക്ഷയും നല്‍കാന്‍ ആലോചിക്കുന്നതായും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മുഹമ്മദ് ആലംപാടി, വൈസ് പ്രസിഡന്റ് തസ്‌ലി ആരിക്കാടി, ഹസൈനാര്‍ ചേരൂര്‍, ഖയ്യൂം കാസര്‍കോട്, ജുനൈദ് ശെയ്ഖ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!