KSDLIVENEWS

Real news for everyone

ഡി.വൈ.എസ്.പി ടി ഉത്തംദാസിന് യാത്രയയപ്പ് നൽകി

SHARE THIS ON

മേല്പറമ്പ: കേരള പോലീസിൽ
കണ്ണൂർ ജില്ല  നർക്കോട്ടിക് സേനാ വിഭാഗത്തിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി സ്ഥലം മാറ്റം കിട്ടി പോകുന്ന, പ്രശസ്ത സേവനത്തിന്  കഴിഞ്ഞ വർഷത്തെ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹത നേടിയ  കാസർഗോഡ് ജില്ല  ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീ ടി ഉത്തംദാസ് ന് ഉദുമ എഫ്.ആർ ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാർ ചേർന്ന് യാത്രയയപ്പ് നൽകി.

മേല്പറമ്പ എഫ് ആർ ഡ്രൈവിംഗ് സ്കൂൾ മാനേജിംഗ് ഡയറക്ടർ ഫസൽ റഹ്മാൻ,
ഓഫീസ് സ്റ്റാഫ് അംഗങ്ങളായ നയന എൻകെ,
ദയ ദാമോദരൻ സജന കെ എന്നിവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ ഇരുപത്തിയേഴു  വർഷമായി കാസർഗോഡ് ജില്ലയിലെ സാമൂഹ്യ കാരുണ്യ സേവന രംഗത്ത് നിറഞ്ഞു നില്ക്കുന്ന FR ഡ്രൈവിംഗ് സ്കൂൾ “സുരക്ഷിത യാത്രയ്ക്ക് മികച്ച പരിശീലനം” എന്ന  ലക്ഷ്യത്തോടുകൂടി മേല്പറമ്പിലും ഉദുമയിലും സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേകം രൂപകല്പന ചെയ്ത ക്യാബിനിൽ പഠന പരിശീലന  സൗകര്യങ്ങളോടുകൂടി  ശാസ്ത്രീയമായ രീതിയിൽ ഡ്രൈവിംഗ് പരിശീലനം നല്കി വരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!