കരിഞ്ചോല ദുരന്തം : കേരള മുസ് ലിം ജമാഅത്തിന്റെ 10 വീടുകൾ മുഖ്യമന്ത്രി കൈമാറി

പൂനൂര്‍: കരിഞ്ചോല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നിര്‍മിച്ചുനല്‍കിയ 10 ഭവനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി കുടുംബങ്ങള്‍ക്ക് കൈമാറി.ഡോ. അബ്ദുസ്വബൂര് അവേലത്ത് അധ്യക്ഷത വഹിച്ചു. ഭവനങ്ങളുടെ രേഖ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കാരാട്ട് റസാഖ് എം.എല്‍.എക്ക് കൈമാറി. മന്ത്രി ഡോ. കെ.ടി. ജലീല്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പി.ടി.എ. റഹീം എം.എല്‍.എ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി, അബ്ദുല്‍ ഫത്താഹ് അവേലം, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ് മോയത്ത്, കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിജില്‍ രാജ്, നിധീഷ് കല്ലുള്ളതോട്, പ്രേംജി ജയിംസ്, താര അബ്ദുറഹ്മാന്‍ ഹാജി, വാര്‍ഡ് മെംബര്‍ സി.പി.
കരീം, എ.കെ. ഗോപാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നാസര്‍ സഖാഫി പൂനൂര്‍ സ്വാഗതവും ബി.സി. ലുഖ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.

