അമിത് ഷാ തമിഴ്നാട്ടിൽ ; ചെന്നൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണി

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപകര്ന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട്ടില്‍. ഞായറാഴ്ച പുലര്‍ച്ചെ അമിത് ഷാ ചെന്നൈയില്‍ വിമാനം ഇറങ്ങി. വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വന്‍ സുരക്ഷയുടെ നടുവിലേക്കാണ് മുന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ പറന്നിറങ്ങിയത്.
ഷാ വിമാനം ഇറങ്ങുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത്. മാര്‍ച്ച് ഒന്നിന് ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളില്‍ ബോംബ് സ്ഥാപിക്കുമെന്നായിരുന്നു ഭീഷണി. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അജ്ഞാതനായൊരാളാണ് ഫോണ്‍ വിളിച്ചതെന്ന് പോലീസ് പറയുന്നു.

