നിയമസഭാ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാൻ അതിർത്തികളിൽ സംവിധാനം

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർഥികളുടെ ചെലവുകൾ നിരീക്ഷിക്കുന്നതിന് ജില്ലാതലത്തിൽ സ്റ്റാറ്റിക് സർവൈലൻസ് സംഘം രൂപവത്കരിച്ചു
മജിസ്ട്രേറ്റ്, വീഡിയോഗ്രാഫർ, നാല് പോലീസ് ഉദ്യോഗസ്ഥർ എന്നിവടങ്ങുന്ന 20 സംഘങ്ങളാണ് ജില്ലയിലെ ചെക് പോസ്റ്റുകളിൽ പരിശോധന നടത്തുക. പണം, അനധികൃത മദ്യം, ആയുധങ്ങൾ തുടങ്ങിയവ കടത്തുന്നവരെയാണ് സംഘം പരിശോധിക്കുക.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിൽ വരണാധികാരികളെ ചുമതലപ്പെടുത്തും. മഞ്ചേശ്വരം- എം.കെ. ഷാജി (ഡെപ്യൂട്ടി കളക്ടർ എൽ.ആർ.), കാസർകോട്- ഷാജു (ആർ.ഡി.ഒ.), ഉദുമ- സി.എൽ.ജയ ജോസ് രാജ് (ഡെപ്യൂട്ടി കളക്ടർ എൽ.എ.), കാഞ്ഞങ്ങാട്- ഡി.ആർ.മേഘശ്രീ (സബ്കളക്ടർ), തൃക്കരിപ്പൂർ- സിറോഷ് പി.ജോൺ (ഡെപ്യൂട്ടി കളക്ടർ ആർ.ആർ.).

