KSDLIVENEWS

Real news for everyone

സെവിയ്യയുടെ കുതിപ്പ് തടഞ്ഞ് ബാഴ്‌സ രണ്ടാമത്

SHARE THIS ON

സെവിയ്യ: തിരിച്ചടികൾക്കിടയിൽ ലാലീഗ കിരീടപ്പോരാട്ടത്തിൽ പ്രതീക്ഷ കെടാതെ കാത്ത് ബാഴ്സലോണ. അപരാജിതരായി കുതിക്കുകയായിരുന്ന സെവിയ്യയെ തോൽപിച്ച് അവർ കിരീടപോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് കനൽ സമ്മർദം ചെലുത്തി രണ്ടാം സ്ഥാനത്തെത്തി.

മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു സെവിയ്യയ്ക്കെതിരായ ബാഴ്സയുടെ ജയം. ഇരുപത്തിയൊൻപതാം മിനിറ്റിൽ മെസ്സിയിൽ നിന്ന് സ്വീകരിച്ച പാസ് ഗോൾകീപ്പർ ബോണോയുടെ ഓട്ടക്കാലുകൾക്കിടയിലൂടെ പായിച്ച് ഡംബെലെയാണ് ആദ്യം ലീഡ് നേടിക്കൊടുത്തത്. രണ്ടാം പകുതിയിൽ സെവിയ്യ ഉണർന്നു കളിച്ചെങ്കിലും കളി തീരാൻ അഞ്ച് മിനിറ്റുള്ളപ്പോൾ പന്ത് ഒന്നാന്തരമായി ഡ്രിബിൾ ചെയ്തുകൊണ്ട് വന്ന് മെസ്സിൽ വല കുലുക്കി.

തുടർച്ചയായ ആറ് ജയങ്ങൾക്കുശേഷമുള്ള സെവിയ്യയുടെ ആദ്യ തോൽവിയാണിത്. ബാഴ്സയുടെ തുടർച്ചയായ രണ്ടാമത്തെ ജയവും. ഇതോടെ 25 കളികളിൽ നിന്ന് 53 പോയിന്റോടെ ബാഴ്സ ലീഗിൽ റയലിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ബാഴ്സയേക്കാൾ രണ്ട് മത്സരങ്ങൾ കുറച്ചു കളിച്ച അത്ലറ്റിക്കോ അവരേക്കാൾ രണ്ട് പോയിന്റിന് മുന്നിലാണ്. റയലിന് 52 പോയിന്റാണുള്ളത്. നാലാം സ്ഥാനത്തുള്ള സെവിയ്യയ്ക്ക് 48 പോയിന്റാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!