KSDLIVENEWS

Real news for everyone

എൻഡോസൾഫാൻ ദുരിതബാധിതരെ തെരുവിലിറക്കുന്നത് സങ്കടകരം: വീരാൻകുട്ടി

SHARE THIS ON

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരെ തെരുവിലിറക്കുന്നതു സങ്കടകരമെന്നു കവി വീരാൻകുട്ടി. ദുരിതബാധിതർ സഹിക്കാവുന്നതിനപ്പുറം വേദനകൾ അനുഭവിക്കുമ്പോൾ വീണ്ടും സമരപാതയിലേക്കു തള്ളിവിടുന്നതു ജനാധിപത്യ സംവിധാനത്തിനു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.1031 എൻഡോസൾഫാൻ ദുരിതബാധിതർക്കു കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി സഹായിക്കുമെന്നു നിയമസഭയിൽ നടത്തിയ പ്രഖ്യാപനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സമരസമിതി കാസർകോട് കലക്ടറേറ്റിലേക്കു നടത്തിയ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരസമിതി ചെയർമാൻ സി.എച്ച്.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, ഡോ.സുരേന്ദ്രനാഥ്, ഫാ.ജോസ്, ഹമീദ് ചേരങ്കൈ, മേരി സുരേന്ദ്രനാഥ്, കരീം ചൗക്കി, മുഹമ്മദ് ഇച്ചിലംകോട്, മാധവൻ കരിവെള്ളൂർ, കൃഷ്ണൻ മേലത്ത്, സീതി ഹാജി, കനകരാജ്, പ്രമീള ചന്ദ്രൻ, തമ്പാൻ വാഴുന്നോറടി, ശ്രീധരൻ മടിക്കൈ, ജയൻ പി.വർഗീസ്, പി.ഷൈനി, ബിന്ദു, ടി.എം.കുഞ്ഞമ്പു, പ്രസന്ന, പുഷ്പ, ശൈലജ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!